'Kerala Sea Food Cafe'; The first government controlled sea food restaurant in Thiruvananthapuram

ഗുണനിലവാരമുള്ള മീൻ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ തിരുവനന്തപുരത്ത്. 1.5 കോടി രൂപ മുതൽ മുടക്കിൽ 367 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് വിഴിഞ്ഞം ആഴാകുളത്ത് ”കേരള സീ ഫുഡ് കഫേ” പ്രവർത്തിക്കുന്നത്. ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങൾ തയാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ സേവനവും ലഭ്യമാണ്. ‘മ​ത്സ്യ​ഫെ​ഡ്​’ എ​ന്ന ബ്രാ​ൻ​ഡ്​ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങളുടെ ഭാ​ഗമാണ് സീഫുഡ് റെസ്റ്റോറന്റുകൾ.

മത്സ്യഫെഡിന്റെ വൈവിധ്യവൽക്കരണത്തിന്റെ തുടർച്ചയായി ആദ്യഘട്ടത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്റ്റോറന്റുകൾ ആരംഭിക്കും. തുടർന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും റസ്റ്റോറന്റുകൾ തുടങ്ങുകയാണ് ലക്ഷ്യം.2017ലെ ഓഖി ചുഴലിക്കാറ്റിൽ തിരുവനന്തപുരത്ത് ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായി 20 പേർക്ക് റെസ്റ്റോറന്റിൽ തൊഴിൽ നൽകുന്നുണ്ട്.