സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 ചലച്ചിത്ര വിഭാഗം
ജൂറി റിപ്പോർട്ട്
2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത് 128 ചിത്രങ്ങളാണ്. ഇതിൽ ആറെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഇതിൽ നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 64 വീതം സിനിമകൾ കാണുകയും 37 സിനിമകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടതുമില്ല എന്ന് ജൂറി വിലയിരുത്തി.
അന്തിമ ജൂറിയുടെ മുമ്പാകെ വന്ന ചിത്രങ്ങളിൽ ചെറിയൊരു ശതമാനം ചിത്രങ്ങൾ മാത്രമേ മികവു പുലർത്തിയുള്ളൂവെന്നത് ആശങ്കാജനകമായ കാര്യമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ജൂറി നിർദ്ദേശങ്ങൾ
1. താഴെ പറയുന്ന വിഭാഗങ്ങളിൽ അവാർഡുകൾ ഏർപ്പെടുത്തിക്കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിയമാവലി ഭേദഗതി ചെയ്യേണ്ടതാണ്.
1.സംഭാഷണ രചന (ഉശമഹീഴൗല ണൃശശേിഴ)
2.ആക്ഷൻ കോറിയോഗ്രഫി (അരശേീി ഇവീൃലീഴൃമുവ്യ)
2. നിലവിൽ ശബ്ദവിഭാഗത്തിലുള്ള മൂന്ന് അവാർഡുകൾ സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിംഗ് എന്നിവയായി പരിമിതപ്പെടുത്തണം. സിങ്ക് സൗണ്ടിന്റെ അവാർഡ് സൗണ്ട് മിക്സിംഗിലേക്ക് ചേർക്കണം.
രചനാ വിഭാഗം
ജൂറി റിപ്പോർട്ട്
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള രചനാവിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിനായി 23 പുസ്തകങ്ങളും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരത്തിനായി 33 ലേഖനങ്ങളും ലഭിച്ചു.
പുസ്തകങ്ങളിൽ വേറിട്ടതും ഗൗരവതരമായതും ഉന്നതനിലവാരം പുലർത്തുന്നതുമായ ചലച്ചിത്ര പഠനങ്ങൾ തുലോം കുറവായിരുന്നു. ചലച്ചിത്ര സംബന്ധിയായ ഗവേഷണ പ്രബന്ധങ്ങൾ പുസ്തക രൂപത്തിലാക്കുവാനുള്ള ശ്രമത്തിൽ കടന്നുകൂടുന്ന ഭാഷാക്ലിഷ്ടതയും സൈദ്ധാന്തിക ഭാരങ്ങളും കൂടുതൽ പുസ്തകങ്ങളുടെയും പാരായണക്ഷമത ഇല്ലാതാക്കുന്നതായി അനുഭവപ്പെട്ടു.
ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ സമാഹരിച്ച് പുസ്തകമാക്കുന്ന പ്രക്രിയയിൽ നിലവാരം കുറഞ്ഞ ലേഖനങ്ങൾ കൂടുതലായി ഉൾപ്പെടുന്നതിനാൽ ചലച്ചിത്രഗ്രന്ഥത്തിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെടുന്നതായി ജൂറി വിലയിരുത്തി. സിനിമയെക്കുറിച്ചും ചലച്ചിത്രകാരന്മാരെക്കുറിച്ചുമുള്ള പഠനഗ്രന്ഥങ്ങളിൽ ചലച്ചിത്രത്തിന്റെ കഥപറഞ്ഞുപോകുന്ന പരമ്പരാഗത രീതിക്കപ്പുറം അതിന്റെ ചലച്ചിത്രപരതയോ മാധ്യമസവിശേഷതകളോ വിമർശനബുദ്ധ്യാ അടയാളപ്പെടുത്തുന്ന തായിക്കണ്ടില്ല. വിഷയദാരിദ്ര്യം ഗ്രന്ഥകർത്താക്കളെ വല്ലാതെ അലട്ടുന്നതായി അനുഭവപ്പെട്ടു. എഴുതി പ്രസിദ്ധീകരിക്കുന്നതൊക്കെയും സമാഹരിച്ചു പുസ്തകമാക്കുവാനുള്ള ശ്രമത്തിൽ ചലച്ചിത്ര ഗ്രന്ഥം ആവശ്യപ്പെടുന്ന മൗലികതയും സമഗ്രതയും ദർശനവും ഗവേഷണപാടവവും നഷ്ടപ്പെടുന്നതായും കാണുന്നു. മത്സരത്തിനു വന്ന പുസ്തകങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നയല്ല എന്ന വസ്തുത, മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ ചലച്ചിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വിമുഖത കാട്ടുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
ചലച്ചിത്ര ലേഖനങ്ങളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതായിരുന്നില്ല എന്ന അഭിപ്രായമാണ് ജൂറിയ്ക്കുള്ളത്. പല ലേഖനങ്ങളിലും ആശയപരമായ വ്യക്തത കാണാൻ കഴിഞ്ഞില്ല. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെയും ഉൾക്കാഴ്ചയില്ലാതെയും എഴുതുന്നതിനാൽ ഉദ്ദേശിക്കുന്ന ആശയം പ്രകടിപ്പിക്കുവാൻ കഴിയുന്നില്ല. ക്ലിഷ്ടമായ ഭാഷയുപയോഗിക്കുന്നതിനാൽ ഇത്തരം ലേഖനങ്ങളുടെ പാരായണക്ഷമതയും നഷ്ടപ്പെടുന്നതായി ജൂറി വിലയിരുത്തി. കൃത്രിമമായി അക്കാദമികപാടവം പ്രദർശിപ്പിക്കാനുള്ള ലേഖകരുടെ വ്യഗ്രത അഭിലഷണീയമായി തോന്നിയില്ല. ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും ആശയം കടംകൊള്ളുന്ന ലേഖനങ്ങളിലെ ഗവേഷണഭാഷയുടെ സാങ്കേതികത അവയുടെ സംവേദനക്ഷമത നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെട്ടു. ചലച്ചിത്രപഠനം ലക്ഷ്യമാക്കേണ്ട ലേഖനങ്ങൾ പലപ്പോഴും സാംസ്കാരികപഠനമോ മറ്റു മേഖലയിലുള്ള പഠനമോ മാത്രമായി ചുരുങ്ങുന്നു. ഫലത്തിൽ സിനിമയെക്കുറിച്ചുള്ള ലേഖനത്തിൽ സിനിമയുടെ അംശം നഷ്ടപ്പെടുന്നതായും ജൂറി നിരീക്ഷിക്കുന്നു. അമൂർത്തമായ ഭാഷയും തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകളും അതിനോടു നീതിപുലർത്താത്ത ഉള്ളടക്കവും ലേഖനങ്ങളിൽ ഏറി വരുന്നത് ജൂറിയുടെ ശ്രദ്ധയിൽപ്പെട്ടു.
പുസ്തകത്തിന്റെയും ലേഖനങ്ങളുടെയും തിരഞ്ഞെടുപ്പിൽ ജൂറി എെകകണ്ഠേനയാണ് തീരുമാനമെടുത്തത്. ചലച്ചിത്രപഠനം എന്ന വിഭാഗത്തോടു പുലർത്തിയിട്ടുള്ള നൈതികത, പുതുമയുള്ള ആശയാവതരണം, ഭാഷാ വ്യക്തത, വിഷയസമഗ്രത, നവനീരിക്ഷണ പാടവം, സംക്ഷിപ്തത എന്നീ മാനദണ്ഡങ്ങളാണ് വിധിനിർണ്ണയത്തിനു സ്വീകരിച്ചത്.
രചനാ വിഭാഗം ജൂറി നിർദ്ദേശങ്ങൾ
1. രചനാവിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ കർശനമായി കാലാനുസൃതമായി പുതുക്കണം.
ജൂറി നിർദ്ദേശങ്ങൾ
മ) ഒരാൾക്ക് ഒാരോ വിഭാഗത്തിലും ഒാരോ എൻട്രി മാത്രമേ സമർപ്പിക്കാനാവൂ. എങ്കിലും ഒരു വിഷയത്തെ അധികരിച്ച് ഒന്നിലധികം ലക്കങ്ങളായി പ്രസീദ്ധികരിക്കപ്പെടുന്ന തുടർലേഖനങ്ങൾ ഒന്നായി പരിഗണിക്കാവുന്നതാണ്.
യ) ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളോ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളോ മത്സരത്തിനു പരിഗണിക്കേണ്ടതില്ല.
ര) സംഗ്രഹം, തർജ്ജമ, എഡിറ്റുചെയ്തവ, ചലച്ചിത്രകാരന്മാരുടെ ജീവചരിത്രം, ഫീച്ചറുകൾ, അഭിമുഖങ്ങൾ, പംക്തികൾ എന്നീ വിഭാഗങ്ങളിൽപെടുന്ന പുസ്തകമോ ലേഖനമോ പരിഗണിക്കേണ്ടതല്ല.
റ) ലേഖനങ്ങളുടെ ഫോട്ടോകോപ്പി സമർപ്പിക്കുമ്പോൾ അവ വായനാ യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ല) വ്യവസ്ഥാപിതരീതിയിൽ പ്രസാധനശാലയുടെ പേരോടുകൂടി പ്രസിദ്ധീകരി ക്കപ്പെടുന്ന പുസ്തകങ്ങൾ മാത്രം മത്സരത്തിന് പരിഗണിക്കുക.
2. നിബന്ധനകൾ കൃത്യമായി പാലിക്കുന്ന രചനകൾ മാത്രം അക്കാദമി തന്നെ തെരഞ്ഞെടുത്ത് രചനാവിഭാഗം ജൂറിക്ക് കൈമാറുന്നത് സൗകര്യപ്രദമായിരിക്കും.
3. ഒാൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സിനിമാ സംബന്ധിയായ ഇൗടുറ്റ ലേഖനങ്ങളെയും മത്സരത്തിനായി പരിഗണിക്കാവുന്നതാണ്.
4. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ചലച്ചിത്ര പുസ്തകരചന, ലേഖനരചന എന്നിവയിൽ തുടർശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി ഗൗരവതരമായി ആലോചിക്കാവുന്നതാണ്.
5. ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം മോണോഗ്രാഫുകൾക്കപ്പുറം ഗൗരവസ്വഭാവമുള്ള ചലച്ചിത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയ്ക്കു രൂപം നൽകാവുന്നതാണ്.
6. ചലച്ചിത്രരംഗത്തെ സമഗ്രസംഭാനയ്ക്കുള്ള പരിഗണനാപട്ടികയിൽ ചലച്ചിത്ര നിരൂപകരെയും, ചലച്ചിത്ര ഗ്രന്ഥകർത്താക്കളെയും കൂടി ഉൾപ്പെടുത്താവുന്നതാണ്.
♦♦♦♦
രചനാ വിഭാഗം അവാർഡുകൾ
1. മികച്ച ചലച്ചിത്രഗ്രന്ഥം – ‘പെൺപാട്ടു താരകൾ –
മലയാള സിനിമാപ്പാട്ടുകളിലെ
പെണ്ണാവിഷ്കാരങ്ങൾ’
ഗ്രന്ഥകർത്താവ്-സി.എസ്.മീനാക്ഷി
(രചയിതാവിന് 30,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മലയാള ചലച്ചിത്ര ഗാനങ്ങളുടെ അത്ഭുതകരവും, ആസ്വാദ്യകരവുമായ വീഥിയിലൂടെ സഞ്ചരിച്ച് സ്ത്രീപക്ഷ പരിപ്രേക്ഷ്യം എന്ന നിശിതമായ വിശകലന രീതിശാസ്ത്രം അവലംബിച്ച് പൂർവ്വ മാതൃകകളില്ലാതെ ലിംഗപഠനത്തിന്റെ സൈദ്ധാന്തിക കാഴ്ചക്കോണിലൂടെ ചലച്ചിത്ര പഠനത്തോടൊപ്പം സാംസ്കാരിക പഠനവും നിർവ്വഹിച്ച മൗലിക ഗവേഷണകൃതിക്കുള്ള അംഗീകാരം.
2. മികച്ച ചലച്ചിത്ര ലേഖനം – ‘മറയുന്ന നാലുകെട്ടുകൾ :
മലയാള സിനിമയും
മാറുന്ന ഭാവുകത്വങ്ങളും’
ലേഖകൻ- ഡോ.വത്സലൻ വാതുശ്ശേരി
(രചയിതാവിന് 20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നാലുകെട്ടുകളെന്ന വാസ്തു നിർമ്മിതി മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ ചെലുത്തിയ സ്വാധീനം അതിന്റെ ദൃശ്യപരവും, സാമൂഹികവും, രാഷ്ട്രീയവുമായ വിശ്ളേഷണത്തിലൂടെ ആധികാരികമായി ഗവേഷണ പാടവത്തോടെ വിലയിരുത്തുന്ന പാരായണക്ഷമമായ ലേഖനം.
പ്രത്യേക ജൂറി പരാമർശം
ലേഖനം-സമയത്തിന്റെ വിസ്തീർണ്ണം
ലേഖകൻ- നൗഫൽ മറിയം ബ്ലാത്തൂര്
(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)
സ്ഥലകാലങ്ങളുടെ കലയായ സിനിമയിൽ സ്ഥലരാശിയെ ക്രിയാത്മകമായി ദൃശ്യവൽക്കരിക്കുകയും സാംസ്കാരികമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ നവമലയാള സിനിമകളുടെ പശ്ചാത്തലത്തിൽ സൈദ്ധാന്തികമായും കൃത്യതയോടെയും പ്രായോഗിക തലത്തിലും വിശകലനം ചെയ്യുന്ന ലേഖനം.
♦♦♦♦
ചലച്ചിത്ര വിഭാഗം അവാർഡുകൾ
1.മികച്ച ചിത്രം-മഞ്ഞുമ്മൽ ബോയ്സ്
സംവിധായകൻ-ചിദംബരം
നിർമ്മാതാക്കൾ-1.ഷോൺ ആന്റണി
2.സൗബിൻ ഷാഹിർ
3. ബാബു ഷാഹിർ
(നിർമ്മാതാക്കൾക്ക് 66,666/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം,
സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു വിനോദ സഞ്ചാരകേന്ദ്രത്തിലെ അഗാധഗർത്തത്തിൽ അകപ്പെട്ടുപോവുന്ന സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു സംഘം യുവാക്കൾ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഹൃദയഹാരിയായ ആവിഷ്കാരം. സൗഹൃദത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ആഴങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പ്രമേയത്തിന്റെ ശക്തമായ അവതരണത്തിന്.
2.മികച്ച രണ്ടാമത്തെ ചിത്രം-ഫെമിനിച്ചി ഫാത്തിമ
സംവിധായകൻ-ഫാസിൽ മുഹമ്മദ്
നിർമ്മാതാക്കൾ-1.സുധീഷ് സ്കറിയ
2.താമർ കെ.വി
(നിർമ്മാതാക്കൾക്ക് 75,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം,
സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തീരദേശത്തെ ഒരു വീട്ടമ്മയുടെ ജീവിതാനുഭവങ്ങളിലൂടെ പുരുഷാധിപത്യം, മതപൗരോഹിത്യം എന്നിവയെ പ്രതിക്കൂട്ടിൽ നിർത്തി സൂക്ഷ്മമായി വിചാരണ ചെയ്യുന്ന ചിത്രം.ഒരു സ്ത്രീ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ സ്വാഭാവികനർമ്മത്തിലൂന്നിയ രസകരമായ ആഖ്യാനത്തിന്.
3.മികച്ച സംവിധായകൻ-ചിദംബരം
ചിത്രം-മഞ്ഞുമ്മൽ ബോയ്സ്
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു യഥാർത്ഥ സംഭവത്തെ കലാപരത ചോർന്നുപോകാതെ സിനിമയുടെ ദൃശ്യഭാഷയിലേക്കു കൊണ്ടുവരികയും എല്ലാ സാങ്കേതിക വിഭാഗങ്ങളെയും സർഗ്ഗാത്മകമായി സമന്വയിപ്പിക്കുകയും ചെയ്ത സംവിധാനപാടവത്തിന്.
4. മികച്ച നടൻ – മമ്മൂട്ടി
ചിത്രം -ഭ്രമയുഗം
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.
5. മികച്ച നടി – ഷംല ഹംസ
ചിത്രം-ഫെമിനിച്ചി ഫാത്തിമ
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പുരുഷാധികാരത്തിന്റെയും മതപൗരോഹിത്യത്തിന്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന ഒരു സ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനവും അയത്നലളിതമായി അനുഭവിപ്പിച്ച അഭിനയ മികവിന്.
6. മികച്ച സ്വഭാവനടൻ – 1. സൗബിൻ ഷാഹിർ
2.സിദ്ധാർത്ഥ് ഭരതൻ
ചിത്രങ്ങൾ-1.മഞ്ഞുമ്മൽ ബോയ്സ്
2.ഭ്രമയുഗം
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
1. മുന്നിൽ വരുന്ന പ്രതിസന്ധികളെ സധൈര്യം നേരിടുകയും സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് സൗഹൃദത്തിനായി നിർഭയം നിലകൊള്ളുകയും ചെയ്യുന്ന ഒരു കഥാപാത്രത്തിന്റെ ഹൃദയഹാരിയായ ആവിഷ്കാരത്തിന്.
2. അധികാരത്തിന്റെ ഭ്രമലോകത്തിനകത്ത് ദേശകാലങ്ങൾ മറന്ന്, തടവുകാരനായി കഴിയേണ്ടി വന്ന ഒരു യുവാവിന്റെ അതിജീവനശ്രമത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന്.
7.മികച്ച സ്വഭാവനടി-ലിജോമോൾ ജോസ്
ചിത്രം-നടന്ന സംഭവം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കുടുംബത്തിലും സമൂഹത്തിലും അപമാനിതയാവുന്ന ഒരു സ്ത്രീ, സ്വയം കരുത്താർജിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ സ്വാഭാവികമായ ആവിഷ്കാരത്തിന്.
8.മികച്ച ബാലതാരം (ആൺ)-ഇൗ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.
9.മികച്ച ബാലതാരം (പെൺ)-ഇൗ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.
10.മികച്ച കഥാകൃത്ത് – പ്രസന്ന വിതാനഗെ
ചിത്രം-പാരഡൈസ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വിനോദസഞ്ചാരികളായി വന്ന മലയാളി ദമ്പതികളുടെ ദുരനുഭവങ്ങളിലൂടെ ശ്രീലങ്കയുടെ രാഷ്ട്രീയ പ്രതിസന്ധി അതിസൂക്ഷ്മമായി ആവിഷ്കരിച്ച കഥന മികവിന്.
11.മികച്ച ഛായാഗ്രാഹകൻ-ഷൈജു ഖാലിദ്
ചിത്രം-മഞ്ഞുമ്മൽ ബോയ്സ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വ്യത്യസ്ത സമയങ്ങളിലെയും കാലാവസ്ഥകളിലെയും ദൃശ്യങ്ങളെ അനുയോജ്യമായ ലൈറ്റിംഗിലൂടെ തികച്ചും സ്വാഭാവികമായി പകർത്തിയ ഛായാഗ്രഹണ മികവിന്.
12.മികച്ച തിരക്കഥാകൃത്ത്-ചിദംബരം
ചിത്രം-മഞ്ഞുമ്മൽ ബോയ്സ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു യഥാർത്ഥ സംഭവത്തെ അതിന്റെ ഉദ്വേഗം ചോർന്നുപോകാതെ നിരവധി കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ച രചനാപാടവത്തിന്.
13. മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – 1. ലാജോ ജോസ്
2.അമൽ നീരദ്
ചിത്രം-ബോഗയ്ൻവില്ല
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
സൈക്കളോജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട “റൂത്തിന്റെ ലോകം’ എന്ന നോവലിന്റെ അന്തഃസത്ത ചോർന്നുപോകാതെ ദൃശ്യഭാഷയിലേക്ക് മാറ്റിയെഴുതിയ അനുവർത്തന മികവിന്.
14.മികച്ച ഗാനരചയിതാവ്-വേടൻ
ഗാനം-കുതന്ത്രം