ഇറ്റ്‌ഫോക് 2025, അപേക്ഷകൾ ക്ഷണിയ്ക്കുന്നു
കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര നാടകോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഗീത നാടക അക്കാദമി 2008ൽ ആരംഭിച്ച ITFoK കേരളത്തിലെ ഒരു പ്രധാന സാംസ്കാരികോത്സവം എന്ന നിലയിലും ലോകനാടകങ്ങൾ കാണാനും നാടകസംഘങ്ങളെ പരിചയപ്പെടാനുമുള്ള ഒരു അവസരം എന്ന നിലയിലും നാടകപ്രവർത്താക്കരുടേയും കലാസ്വാദകരുടേയും ഒരു പ്രധാന സംഗമകേന്ദ്രമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
2025 ഫെബ്രുവരിൽ നടക്കുന്ന അടുത്ത നാടകോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിയ്ക്കുന്നു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുൻപ് ഇറ്റ്‌ഫോക്കിൽ പങ്കെടുത്ത അവതരണങ്ങൾക്കും, ഒന്നിൽ കൂടുതൽ തവണ അപേക്ഷിച്ച അവതരണങ്ങൾക്കും വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഇറ്റ്‌ഫോക്കിന്റെ വെബ്‌സൈറ്റായ https://theatrefestivalkerala.com ൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. നാടകത്തേയും നാടകസംഘത്തേയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നൽകണം. പൂർണ്ണവിവരങ്ങൾ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. 2024 ഒക്ടോബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് mailitfok@gmail.com എന്ന വിലാസത്തിലോ 8593886482 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.