Puttur fish market was inaugurated

പുത്തൂര്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

പുത്തൂരില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മത്സ്യ മാര്‍ക്കറ്റ് പ്രവർത്തനം ആരംഭിച്ചു. കിഫ്ബിയുടെ സഹായത്തോടെ 2.84 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിച്ചത്. മത്സ്യബന്ധന മേഖലയിലുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വൃത്തിയുള്ള വിപണന സൗകര്യം സജ്ജീകരിക്കുന്നതിനും ലക്ഷ്യമിടുന്നു. സംസ്ഥാനത്താകെ 65 ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പുത്തൂരിലെ മത്സ്യ മാര്‍ക്കറ്റ് പൂര്‍ത്തീകരിച്ചത്.