ഗുരുവായൂരിൽ ഫിഷറീസ് വകുപ്പിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം വരുന്നു
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം വരുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) കീഴിൽ ട്രെയിനിങ് കം എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിന് തീരുമാനമായി. തീരദേശ ജനതയുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്.
ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ ആറ് മാസവും ഒരു വർഷവും നീണ്ടുനിൽക്കുന്ന ഹ്രസ്വകാല കോഴ്സുകൾ ഉൾകൊള്ളിച്ചാണ് സ്ഥാപനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലായ് 24ന് നിലവിൽ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിക്കും. കാലതാമസം നേരിടാതെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.