കാർഷിരംഗത്ത് തൽപ്പരരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നു.
ആദ്യ ഘട്ടമെന്ന നിലയിൽ ഒരു ജില്ലയിൽ 10 ക്ലബ്ബുകൾ വീതം സംസ്ഥാനത്താകമാനം 140 ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ക്ലബ് രൂപീകരണത്തിനുളള ധനസഹായത്തിനു പുറമേ ജില്ലാ – സംസ്ഥാ നാടിസ്ഥാനത്തിൽ കാർഷിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.