സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടിയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. പോട്ടയിലെ ഈനാര്‍ക്കുളത്തിലാണ് മന്ത്രി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 27 പൊതുകുളങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കട്‌ല, മൃഗാല്‍, റോഹു എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, മുന്‍ എം എല്‍ എ ബി ഡി ദേവസ്സി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം എം ജിബിന, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ റെന്റിന വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
—