1300 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഹാർബർ എൻജിനീയറിങ് വിഭാഗം
ഹാർബർ എൻജിനീയറിംഗ് വിഭാഗം വിവിധ പദ്ധതികളിലായി 1300 കോടിയുടെ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.കെട്ടിടങ്ങൾ, ജലസേചന തോടുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ചു. ടൂറിസം, തുറമുഖം, ഫിഷറീസ് വകുപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് വകുപ്പുകളിലെ പ്രവർത്തന സാധ്യതകൾ കണ്ടെത്തണം.
വരുമാനം വർധിപ്പിക്കുന്നതിന് പ്രവൃത്തികളുടെ എണ്ണവും തുകയുടെ വർധനവും അനിവാര്യമാണ്. പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുമ്പോൾ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.
100 ശതമാനം നിലവാരം പുലർത്തണം.
മൂന്ന് വർഷംകൊണ്ട് 10,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സംവിധാനമായി ഹാർബർ എൻജിനീയറിംഗ് വിഭാഗം മാറണം. .