Women's Commission Coastal Region Camp Punnayur on 24th and 25th January

വനിതാ കമ്മിഷൻ തീരദേശ മേഖല ക്യാമ്പ് പുന്നയൂരിൽ ജനുവരി 24നും 25നും

തീരദേശത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന തീരദേശ മേഖല ക്യാമ്പ് തൃശൂർ ജില്ലയിലെ പുന്നയൂരിൽ ജനുവരി 24നും 25നും നടക്കും. ജനുവരി 24ന് രാവിലെ 8.30ന് തീരപ്രദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകൾ വനിതാ കമ്മിഷൻ സന്ദർശിക്കും.
ഈ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും സ്ഥിതി വിലയിരുത്തുന്നതിന് ജനുവരി 24ന് രാവിലെ 11ന് പുന്നയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഏകോപന യോഗം നടക്കും.

ജനുവരി 25ന് രാവിലെ 10ന് ഗാർഹിക പീഡനത്തിൽ നിന്ന് സംരക്ഷണം കൊടുക്കുന്ന നിയമം 2005 എന്ന വിഷയത്തിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ, ഗാർഹികാതിക്രമവും നിയമ പരിരക്ഷയും എന്നീ വിഷയങ്ങൾ അവതരിപ്പിക്കപ്പെടും.