സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം ബഹു. ഫിഷറീസ് – സാംസ്കാരികം- യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പ്രഖാപിച്ചു.
 

1.സാമൂഹികപ്രവര്‍ത്തനം
മുഹമ്മദ് ഷബീര്‍ ബി, ആലപ്പുഴ

2. ദൃശ്യമാധ്യമം
അരുണിമ കൃഷ്ണന്‍, തിരുവനന്തപുരം (ദൂരദര്‍ശന്‍)

3.പ്രിന്‍റ് മീഡിയ
ആര്‍.റോഷന്‍, എറണാകുളം (മാതൃഭൂമി)

4.കല
ഐശ്വര്യ കെ.എ, പാലക്കാട്

5.കായികം – പുരുഷന്‍
ഷിനു ചൊവ്വ, കണ്ണൂര്‍

6.കായികം – വനിത
1. അനഘ വി.പി, തൃശൂര്‍
2. ദേവപ്രിയ ഡി, പത്തനംതിട്ട

7. സാഹിത്യം
കിംഗ് ജോണ്‍സ്, തൃശൂര്‍

8. കൃഷി
ജെ.ജ്ഞാനശരവണന്‍, പാലക്കാട്

9. സംരംഭകത്വം
അന്‍സിയ കെ.എ, പാലക്കാട്

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്
ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദി
കോവില്‍വിള, ഉച്ചക്കട, തിരുവനന്തപുരം

സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബ്
യുവാ ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി പി.ഒ, കോട്ടയം

സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബ്
അവളിടം യുവതി ക്ലബ്ബ് മാന്നാര്‍
മാന്നാര്‍ പി.ഒ, ആലപ്പുഴ

സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം.

അവാര്‍ഡിനര്‍ഹരാകുന്ന വ്യക്തികള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും നല്‍കുന്നു. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് – യുവാ – അവളിടം ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും നല്‍കുന്നു.

 

press clr FINAL