Inauguration of a one-day workshop for leaders of fishermen's organizations and release of the revised guidelines of the Welfare Fund Board

മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡിൻറെ പുതുക്കിയ മാർഗരേഖ പ്രകാശനവും നിർവഹിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡിൻറെ പുതുക്കിയ മാർഗരേഖ പ്രകാശനവും ബഹു. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി തൊഴിലാളി നേതാക്കൾക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡിന്റെ പദ്ധതി ആനുകൂല്യങ്ങൾ സംബന്ധിച്ച പുതുക്കിയ ക്ഷേമതീരം മാർഗ്ഗരേഖയുടെ പ്രകാശനവും ബഹു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ . സജി ചെറിയാൻ നിർവഹിച്ചു.

തിരുവനന്തപുരം പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആലപ്പുഴ എംഎൽഎ ശ്രീ പി പി ചിത്രരഞ്ജൻ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു.ഫിഷറീസ് ഡയറക്ടർ ശ്രീമതി. ചെൽസ സിനി IAS, മത്സ്യഫെഡ് ചെയർമാൻ ശ്രീ. റ്റി. മനോഹരൻ, ക്ഷേമനിധി ബോർഡ് മെമ്പർമാരായ
ശ്രീ.സോളമൻ വെട്ടുകാട്, കെ കെ രമേശൻ, ശ്രീ സക്കീർ അലങ്കാരത്ത് , കമ്മീഷണർ ശ്രീ.എച്ച്. സലീം എന്നിവർ പങ്കെടുത്തു. മത്സ്യ ബോർഡ് സെക്രട്ടറി ശ്രീ സജി. എം .രാജേഷ് വിഷയ അവതരണം നടത്തി. പൊതു ചർച്ചയ്ക്ക് ശേഷം സംഘടന പ്രതിനിധികൾ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.