മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി അനുവദിച്ചു. സർക്കാർ ധന സഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 9248 ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക.