Fishermen's Welfare Board has increased financial assistance

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായങ്ങൾ വർധിപ്പിച്ചു

സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന ധനസഹായങ്ങളിൽ വർധനവ് വരുത്തിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

മത്സ്യബന്ധനസമയത്തോ തൊട്ടു പിന്നാലെയോ അപകടം കൊണ്ടല്ലാതെ ആകസ്മിക കാരണങ്ങളാൽ ഉണ്ടാകുന്ന മരണത്തിന് ആശ്രിതർക്കുള്ള ധനസഹായം 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി വർധിപ്പിച്ചു. വിവാഹ ധനസഹായം10000 രൂപയിൽ നിന്നും 25000 മായും വർധിപ്പിച്ചു. ഇതോടൊപ്പം പ്രൊഫഷണൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുവാൻ 1 ലക്ഷം, മത്സ്യബന്ധന യാനങ്ങൾക്കും ഉപകരണങ്ങൾക്കുമുള്ള നാശനഷ്ടങ്ങൾക്ക് 1 ലക്ഷം രൂപ, കായിക പരിശീലനത്തിന് 50000 രൂപ, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ 1 ലക്ഷം, ചികിത്സാധനസഹായം 25000 രൂപ എന്നിങ്ങനെയും നൽകും. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ സാക്ഷ്യപത്രമാണ് വർധിപ്പിച്ച ധനസഹായം എന്ന് മന്ത്രി പറഞ്ഞു.