Fishermen must register their name

മത്സ്യത്തൊഴിലാളികൾ പേര് രജിസ്റ്റർ ചെയ്യണം

മത്സ്യവകുപ്പിന്റെ സോഫ്റ്റ്‌വെയറായ FIMS (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം) ഇനിയും രജിസ്റ്റർ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെൻഷണർമാരും അതാത് മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം തന്നെ FIMS ൽ (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം) അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി മത്സ്യത്തൊഴിലാളി പാസ്ബുക്ക്‌, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്‌, ആശ്രിതരുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. പെൻഷൻ കൈപ്പറ്റിയവർ പെൻഷൻ പാസ്ബുക്ക്‌ ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും, മത്സ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും FIMS ൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.