2450 കോടി രൂപയുടെ ബൃഹത് പദ്ധതി
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രൂക്ഷമായി കടലാക്രമണം നേരിടുന്ന മേഖലകളിൽ പ്രദേശവാസികൾക്ക് സംസ്ഥാന സർക്കാർ പുനർ ഗേഹം പദ്ധതിയിലൂടെ 2,321 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലേയും മറ്റും പരിമിത സൗകര്യങ്ങളിൽ കഴിയേണ്ടി ജനതക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുന്ന ഉത്തരവാദിത്തമാണ് 2016 മുതൽ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. പുനരധിവാസത്തിനായി സർക്കാർ 2450 കോടി രൂപയുടെ എന്ന ബൃഹത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണയിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. നിലവിൽ 21,220 കുടുംബങ്ങൾ ഇത്തരത്തിൽ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 8,675 കുടുംബങ്ങൾ മാത്രമാണ് സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാൻ . അറിയിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം 390 ഫ്ലാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും നിർമാണം പൂർത്തിയാക്കി. 1184 ഫ്ലാറ്റുകളും 1373 ഭവനങ്ങളും നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ
ക്ഷീരവികസന വകുപ്പിൽ നിന്നും 8 ഏക്കർ വസ്തു ലഭ്യമാക്കി അതിൽ 50 കെട്ടിട സമുച്ചയം നിർമ്മിച്ച് 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്. തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് നിർവ്വഹണ മേൽനോട്ടം വഹിക്കുന്ന പദ്ധതി ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. 2 കിടപ്പ് മുറിയും, ഒരു ഹാൾ, അടുക്കളയും, ശാചാലയ സൗകര്യങ്ങളും ഉണ്ടാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാൻ സന്നദ്ധത അറിയിച്ചവർക്ക് സ്വന്തം നിലയിൽ 2 മുതൽ 3 സെന്റ് വരെ ഭൂമി വാങ്ങി. ഭവനം നിർമ്മിക്കുവാനും, ഭൂമിയും വീടും ഒരുമിച്ച് വാങ്ങുവാനും, ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ലാറ്റ് നിർമ്മിക്കുവാനും കഴിയും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ഫിഷറീസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്ലാറ്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിച്ചു വരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനും ജനപ്രതിനിധികൾ അംഗങ്ങളുമായ സുതാര്യ . സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട് 128 ഉം, ബീമാപള്ളിയിൽ 20 ഉം, മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ 128 ഉം കൊല്ലം ജില്ലയിൽ QSS കോളനിയിൽ 114 ഉം ഫ്ലാറ്റുകൾ ഉൾപ്പെടെ 390 ഫ്ലാറ്റുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 2018-ൽ മുട്ടത്തറയിൽ നിർമ്മിച്ച് കൈമാറിയ 192 ഫ്ലാറ്റുകൾക്ക് പുറമേയാണിവ. കൂടാതെ പുനർഗേഹം പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 228 ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കാരോട് -24 , വലിയതുറ -192 , മുട്ടത്തറ -400, മലപ്പുറം ജില്ലയിലെ പൊന്നാനി -100, ഉണ്ണിയാൽ -16, കോഴിക്കോട് ജില്ലയിലെ
വെസ്റ്റ് ഹിൽ – 80, കാസർഗോഡ് ജില്ലയിലെ കോയിപ്പടി -144 .
എന്നിങ്ങനെ 1184 ഫ്ലാറ്റുകൾ നിർമിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കർ ഭൂമി ലഭ്യമാക്കി 192 ഫ്ലാറ്റുകളുടെ നിർമ്മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.
ഇതിനു പുറമെ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനു ബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മലപ്പുറം പൊന്നാനിയിൽ 100 ഉം, കോഴിക്കോട് വെസ്റ്റ്ഹിൽ 80 ഉം കാസർഗോഡ് കോയിപ്പാടിയിൽ 144 ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം നടത്തുന്നതാണ്. കൂടാതെ ഗുണഭോക്താക്കൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ഭവനം നിർമ്മിച്ച 1150 ഭവനങ്ങളുടെ പൂർത്തീകരണവും ഇതിനകം നിർമ്മിച്ച് കൈമാറിയ കാരോട് ,QSS കോളനി, പൊന്നാനി ഫ്ലാറ്റുകളിൽ സോ ഓർ സിസ്റ്റം ഒരുക്കി വൈദ്യുതി ഉല്പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുവാൻ കഴിയുന്നത്തിലുള്ള പ്രവർത്തനവും വിഭാവനം ചെയ്യുന്നു.