നവകേരള സദസ്സ് ഫോട്ടോ പ്രദർശനവുമായി ലളിതകലാ അക്കാദമി
മുഖ്യമന്ത്രിമാരും മന്ത്രിമാരും സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ നടത്തിയ നവകേരളസദസ്സിന്റെ ഫോട്ടോ പ്രദർശനവുമായി ലളിതകലാ അക്കാദമി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പ്രദർശനമൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി 11 വരെ പ്രദർശനം തുടരും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ക്രിയാത്മകമായ പരിപാടികളിലൊന്നായ നവകേരള സദസ്സുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും ഫലകങ്ങളുടെയും മറ്റ് പ്രദർശനവസ്തുക്കളുടെയും പ്രദർശനത്തിനായി സ്ഥിരമായ വേദി കണ്ടെത്താൻ സാംസ്‌കാരികവകുപ്പ് ആലോചിക്കുന്നുണ്ട്.