കേരള തീരദേശപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
നിരോധനകാലത്ത് തീരത്ത് നിന്നും 22 കിലോമീറ്റർ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് ഔട്ട്ബോർഡ് വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. PlayUnmute Fullscreen ദിവസങ്ങളോളം കടലിൽ കഴിഞ്ഞ് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. സമുദ്രത്തിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനാണ് ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്നത്. മൺസൂൺ കാലത്താണ് നിരോധനം നിലവിൽ വരിക.1988ലാണ് സർക്കാർ ട്രോളിങ് നിരോധനം രാജ്യത്ത് നിലവിൽ വന്നത്. തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കി കേരള വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ നിലവിൽ വന്നു. ഇതിനെ തുടർന്നാണ് ഇൻബോർഡ് ഔട്ട്ബോർഡ് വള്ളങ്ങൾക്ക് ഇളവ് നൽകി തുടങ്ങിയത്.ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് മൺസൂൺ കാലം നിരോധനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം നടന്നാൽ മത്സ്യങ്ങളുടെ മുട്ടകൾ അടക്കം നശിക്കും. അത് മത്സ്യസമ്പത്തിനെ ബാധിക്കും.മത്സ്യ മേഖലയിലെ വിവിധ സംഘടനകളുമായടക്കം ചർച്ച ചെയ്താണ് നിരോധന കാലം തീരുമാനിക്കുന്നത്. ഇക്കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കും. .