ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗത്വമുള്ള വ്യക്തികൾക്കോ, സ്വയം സഹായ ലയബിലിറ്റി ഗ്രൂപ്പുകൾക്കോ സംഘങ്ങൾക്കോ, ജോയിന്റ് പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിക്കാം. പദ്ധതി തുക 120 ലക്ഷം രൂപയാണ്. പദ്ധതി തുകയുടെ 40 ശതമാനം തുക (48 ലക്ഷം രൂപ) സർക്കാർ സബ്‌സിഡി നൽകും. താല്പര്യമുള്ളവർക്ക് ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ ജനുവരി 10-ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഭവൻ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.
ഫോൺ: 0484-2394476, 7356249978.