കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കും.
മാവേലിക്കരയിൽ ഭൂമി ഏറ്റെടുത്താണ് അഭയകേന്ദ്രം നിർമിക്കുക. ഇതിനുപുറമേ ടി.വി, സിനിമ കലാകാരന്മാർക്ക് വേണ്ടി നിലവിലുള്ള സർക്കാർ പദ്ധതികൾ ശക്തിപ്പെടുത്താനും ആലോചനയുണ്ട്. സിനിമ, ടി.വി രംഗത്തുള്ള കലാകാരന്മാരിൽ 90 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
സിനിമാ രംഗത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 70 കോടി ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ ടൂറിസത്തിന് പ്രാമുഖ്യം നൽകി കേരളത്തെ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.