Relief for fishing sector

പരമ്പരാഗത മത്സ്യബന്ധനമേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മത്സ്യബന്ധന എഞ്ചിനുകൾ എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എൽ.പി.ജി. കിറ്റുകൾ സബ്സിഡിയോടു കൂടി വിതരണം ചെയ്യുന്നു. മത്സ്യബന്ധത്തിനുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ മണ്ണെണ്ണയിൽ നിന്നും എൽ.പി.ജി.യിലേക്ക് മാറ്റുന്നതിനുള്ള എൽ.പി.ജി. കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന എഞ്ചിനുകൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർദ്ധനയും കാലങ്ങളായി മത്സ്യത്തൊഴിലാളികളെ അലട്ടുന്ന പ്രശ്നമാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ‍വലിയ കുറവുണ്ടാകുകയും പരമ്പരാഗത മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സബ്സിഡി നിരക്കിൽ എൽ.പി.ജി. കിറ്റുകൾ നൽകുന്നത്.