മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2023 -24 വർഷത്തേക്ക് അനുബന്ധ തൊഴിലാളികളെ ചേർക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. ഫിഷറീസ് വകുപ്പിന്റെ പോർട്ടലായ FIMS വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഫിഷറീസ് ഓഫീസുകളിൽ നേരിട്ടും അപേക്ഷ സ്വീകരിക്കും.

18 നും, 60 നും ഇടയിൽ പ്രായമുള്ളവരും, മറ്റ് ക്ഷേമനിധി ബോർഡുകളിൽ അംഗത്വമില്ലാത്തവരുമായ ബീച്ച് വർക്കർമാർ, ചെറുകിട മത്സ്യ വിതരണക്കാർ, മത്സ്യം ഉണക്കുന്നവർ പീലിംഗ് തൊഴിലാളികൾ, ചെറുകിട സംസ്ക്കരണശാലയിലെ തൊഴിലാളികൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ജനന തീയ്യതി തെളിയിക്കുന്നതിനുള്ള രേഖ, അനുബന്ധത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്സ്ബുക്ക്, ആധാർ കാർഡ്, റേഷൻകാർഡ് എന്നിവ ഉള്ളടക്കം ചെയ്യണം.