സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫീഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ് പരിപാടിയിൽ പരാതികൾ ഓൺലൈനിലൂടെ നൽകുന്നതിനുള്ള അവസാന തീയതി പുന:ക്രമീകരിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏപ്രിൽ 17 വരെയും എറണാകുളം, തൃശൂർ ജില്ലകളിൽ 20 വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 25 വരെയും www.fisheries.kerala.gov.in വഴി പരാതികൾ നൽകാം.

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ഏപ്രിൽ 23 മുതൽ മെയ് 25 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.