മഹാകവി ചെറുശ്ശേരിയുടെ ഓർമ്മയ്ക്കായി കണ്ണൂർ ആസ്ഥാനമായി സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ചിറക്കൽ വില്ലേജിൽ 55 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തിയതായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സാംസ്‌കാരിക വകുപ്പ് സ്വീകരിക്കും. സാംസ്‌കാരിക കേന്ദ്ര നിർമ്മാണം കേരള സാഹിത്യ അക്കാദമി മുഖേന നിർവ്വഹിക്കാവുന്നതാണെന്നും ഭൂമി ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനത്തിന് സമീപത്തായതിനാൽ തുടർപ്രവർത്തനങ്ങൾക്ക് ഫോക്‌ലോർ അക്കാദമിയുടെ സഹകരണം ഉറപ്പാക്കും.
—