Cultural activities of Kerala will be brought under one roof

കേരളത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്‌ഷ്യം. ഇതിനായി ‘ഉത്സവം 2024’ എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മാനവികതയ്ക്കും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുകയെന്നതാകണം സാസ്‌കാരിക പ്രവർത്തനങ്ങളുടെ ലക്‌ഷ്യം. നാടിന്റെ പുരോഗതിക്ക് സാംസ്‌കാരിക ഉന്നമനം അനിവാര്യമാണ്, ഇതിനുതകുന്ന രീതിയിൽ കലാ സാഹിത്യ കൂട്ടായ്മകളെ രൂപപ്പെടുത്തേണ്ടതുണ്ട്.