അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർപ്രതിഞ്ജാത്തമാണ് . കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാമൂഹിക ബോധവും ചരിത്ര ബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് നവകേരളം എന്നതുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കലാകാരന്മാരെ കോവിഡടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ചേർത്ത് നിർത്തി. തലമുറകളിലൂടെ കൈമാറി വരുന്ന അറിവെന്ന നിലയിൽ ഫോക്‌ലോർ ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്നു. പൂർവികരായി നേടിയ അറിവുകളെ അനുഭവങ്ങളെ തലമുറകളായി കൈമാറിയത് ഫോക്‌ലോറിലൂടെയാണ്. വർത്തമാനകാല ജീവിതത്തിലെ മാറ്റങ്ങളിൽ പാരമ്പര്യമായ അറിവുകളെ ഉൾക്കൊള്ളുന്ന സാഹചര്യമില്ലാതായി.
ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട വൈവിധ്യ പൂർണമായ കലകളും കലാകാരൻമാരും കേരളത്തിനുണ്ട്. ഗോത്ര ഭാഷകളെയും സാഹിത്യത്തെയും കലയെയും നിലനിർത്തുന്നതിനുള്ള ഭാവനാ പൂർണമായ പ്രവർത്തനങ്ങളാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഫോക് ലോർ അക്കാദമി നടത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.