ജീവചരിത്രം

ശ്രീ. സജി ചെറിയാൻ

വകുപ്പുകൾ: ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്, യുവജന കാര്യം.
മണ്ഡലം: ചെങ്ങന്നൂർ

വ്യക്തി ജീവിതം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ കൊഴുവല്ലൂരിൽ ശ്രീ ടി ടി ചെറിയാന്റെയും ശ്രീമതി ശോശാമ്മ ചെറിയാന്റെയും മകനായി 1965 മേയ് 28 ന് ജനിച്ചു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ബിരുദം നേടി.

രാഷ്ട്രിയ ജീവിതം

SFI യിലൂടെ സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി സി.പി.ഐ (എം) മ്മില്‍ എത്തി സി.പി.ഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായി.പിന്നീട് ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു.ആലപ്പുഴ ജില്ലാ കമ്മിറ്റി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയായും പ്രസിഡന്റായും, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ (എം) ജില്ലാ സെക്രട്ടറി ആലപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങന്നൂർ ചെയർമാൻ, ARPC ആലപ്പുഴ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.2018 മേയ് 28-ന് വോട്ടെടുപ്പ് നടത്തി 2018 മേയ് 31-ന് ഫലം പ്രഖ്യാപിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ 20956 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.പതിനഞ്ചാം കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയായി .
ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് സർവകലാശാല,  കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്, യുവജനകാര്യങ്ങൾ തുടങ്ങിയവയാണ് മറ്റു വകുപ്പുകൾ.

പദവികൾ

സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
സിപിഐഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം
സിഐടിയു ജില്ലാ പ്രസിഡന്റ്
ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്സെക്രട്ടറി
കേരള നിയമസഭയിലെ അംഗം
സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി