Agricultural clubs are formed in all the districts

ചെങ്ങന്നൂർ എംസി റോഡിൽ നന്ദാവനം ജംഗ്ഷനിൽ എംഎൽഎ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച കാത്തിരുപ്പു കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
50 വർഷം മുൻപ് കായംകുളം സ്റ്റാൻഡ് എന്ന പേരിൽ നഗരത്തിലെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡായിരുന്നു ഈ കേന്ദ്രം.കായംകുളം മാവേലിക്കര, വെണ്മണി, ഇലവുംതിട്ട,പത്തനംതിട്ട, മാന്നാർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകളുടെയും അടൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ്സുകളുടെയും പ്രധാന സ്റ്റോപ്പായ ഈ സ്ഥലത്ത് ഒരു കാത്തിരുപ്പു കേന്ദ്രം എന്നത് യാത്രക്കാരുടെ വലിയൊരു ആവശ്യമായിരുന്നു.
പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഈ കാത്തിരുപ്പു കേന്ദ്രത്തിൽ യാത്രക്കാർക്കുള്ള ഇരിപ്പിടം കൂടാതെ എഎഫ് എം റേഡിയോ, സോളാർ വിളക്കുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.