ആലപ്പുഴ, പൊന്നാനി, അഴീക്കോട്, കാസർകോട് ഫിഷറീസ് സ്റ്റേഷനുകൾ ഉടൻ യാഥാർഥ്യമാകും.
ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും അനുമതി നല്കി. ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ രീതിയിൽ ഇത് പ്രയോജനപ്പെടും.
![Alappuzha, Ponnani, Azhikode and Kasaragod fisheries stations will be set up soon](/wp-content/uploads/2022/02/f_1-1.jpg)