11സ്റ്റാളുകളിലായി ഇന്ത്യയിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ലെൻസുകളും കാമറകളും ഉൾപ്പെടെ സിനിമക്ക് ആവശ്യമായ ഏറ്റവും പുതിയ 50ഓളം ചിത്രീകരണ ഉപകരണങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഓഡിയോ വിഷ്വൽ മേഖലയിലെ പ്രശസ്ത സിനിമാ നിർമാണ ഉപകരണ കമ്പനികളായ ആരി, സോണി, സിഗ്മ, സീസ്, അപ്പുച്ചർ, ഡിസ്ഗൈസ് തുടങ്ങിയ കമ്പനികൾ എക്സ്പോയിൽ പങ്കെടുത്തു.