മത്സ്യ തൊഴിലാളി സമൂഹത്തിൽ പെട്ട 10000 യുവാക്കൾക്ക് ഈ വർഷം നൈപുണ്യ പരിശീലനവും  കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും  ലഭ്യമാക്കും. മത്സ്യത്തൊഴിലാളികളുടെ നൈപുണ്യവും അറിവും പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതി മൂന്നു മാസത്തിനകം തയ്യാറാക്കും. ഇതിനായി കെ എസ് സി എ ഡി സി  മാനേജിങ് ഡയറക്ടർ ഷെയ്ഖ് പരീത് കൺവീനർ ആയി 13 അംഗ വിദഗ്ധ കമ്മറ്റിയെ നിയമിച്ചു. മത്സ്യബന്ധന സമൂഹത്തിലെ വിദ്യാഭ്യാസ, സാമൂഹിക, തൊഴിൽ അവസ്ഥ കൃത്യമായി കണക്കാക്കുന്നതിനു സമഗ്ര സർവ്വേ നടത്താനും  തീരുമാനമായിട്ടുണ്ട്.