ചരക്കു കപ്പല്‍ കൊച്ചിയില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം

മുനമ്പം ഹാര്‍ബറില്‍ നിന്നു  മത്സ്യബന്ധനത്തിന് പോയ ‘ഓഷ്യാനിക്’ ബോട്ടില്‍ ഇടിച്ച് അപകടം സൃഷ്ടിച്ച കപ്പല്‍ ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ കൊണ്ടു വന്ന്  ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഷിപ്പിംഗ് മന്ത്രാലയം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്  മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി  അമ്മ ആവശ്യപ്പെട്ടു.
ബോട്ട്  അപകടം ഉണ്ടായപ്പോള്‍ത്തന്നെ      ആവശ്യമായ നടപടികള്‍  സ്വീകരിക്കണമെന്ന്  അഭ്യര്‍ത്ഥിച്ച് കേന്ദ്ര റോഡ് ഗതാഗത ഷിപ്പിംഗ് വകുപ്പ് മന്ത്രി ശ്രീ. നിധിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു .
ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നത്തിനു തെരച്ചില്‍ നടത്തി വരികയാണ്.
അപകടത്തിനു ശേഷം തെരച്ചില്‍ വ്യാപകമാക്കാനും സോണാര്‍ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടി ലേക്ക്  മുങ്ങിപ്പോയ ബോട്ട്  കണ്ടെത്താനും ബന്ധപ്പെട്ട വരുടെ സഹായം തേടുന്ന തിനും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നതായി മന്ത്രി വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട  ബോട്ടില്‍  14 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്ന ത്തി അതില്‍ ല്‍ രണ്ടു പേരെയാണ് രക്ഷപ്പെടുത്തിയത്. നാലു പേരുടെ ബോഡി കണ്ടെത്തിയി’ുണ്ട്. എ’് പേര്‍ക്കുള്ള തെരച്ചിലാണ് നടത്തി വരികയാണ്.
കപ്പല്‍ കൊച്ചിയില്‍ കൊണ്ടു വ് ആവശ്യമായ നിയമ നടപടികള്‍ ഉണ്ടാകുതിന് കേന്ദ്ര സര്‍ക്കാര്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെ് മന്ത്രി ആവശ്യപ്പെ’ു.

Please follow and like us: