മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഉത്തരമേഖല വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് ഈ മാസം 10 ന് വടകര മടപ്പളളി കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വിതരണം ചെയ്യും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ തലത്തിലുളള അവാര്‍ഡിനായി 274 വിദ്യാര്‍ത്ഥികളും, കായിക തലത്തിലുളള അവാര്‍ഡിനായി 9 കുട്ടികളും കുടി മൊത്തം 283 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ തലത്തില്‍ 11,32,000 രൂപയും കായിക തലത്തില്‍ 39,000 രൂപയും 2017 ഡിസംബര്‍ വരെയുളള വിവാഹ ധനസഹായം ഇനത്തില്‍ 161 പേര്‍ക്ക് 10,000 രൂപ നിരക്കില്‍ 16,10,000 രൂപ ഉള്‍പ്പെടെ 27,81,000 രൂപ വിതരണം ചെയ്യും.

Please follow and like us: