സംസ്ഥാനത്തെ മത്സ്യോല്‍പാദനം നാല്‍പതിനായിരം ടണ്ണില്‍ നിന്നും എണ്‍പതിനായിരമായി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചാവക്കാട് കടപ്പുറത്ത് മത്സ്യകൃഷിഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്ത്രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തിനാവശ്യമുള്ളത്. ഇതില്‍ രണ്ട് കോടി മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയ്ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉല്പാദിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി സംസ്ഥാനത്തിന്‍റെ ജലാശയങ്ങളെ പ്രയോജനപ്പെടുത്തും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കും. ഇതിനായി കെ.എം.എഫ്.ആര്‍.എ നിയമം ഭേദഗതി ചെയ്യും. നല്ല നിലവാരമുള്ള മത്സ്യം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. തൃശൂരിലെ ഹാച്ചറി പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചര കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷതവഹിച്ചു. ഹാര്‍ബര്‍വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് സാജു സ്വാഗതവും അഡാക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സതിഷ്കുമാര്‍ നന്ദിയും പറഞ്ഞു.

 

Please follow and like us: