മികച്ച മത്സ്യകർഷകർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.  മികച്ച ശുദ്ധജല കർഷകനായി പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടം വാഴപ്പള്ളിൽ പ്രദീപ് ജേക്കബിനും മികച്ച ഓരുജല മത്സ്യകർഷകനുള്ള അവാർഡ് തൃശൂർ ജില്ലയിലെ പള്ളിപ്പുറം സ്വദേശി ശ്രീ ലൈജു ജോണിനും ലഭിക്കും. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ   ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അവാർഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച ചെമ്മീൻ കർഷകനായി തൃശൂർ ജില്ലയിലെ ചെറുവട്ടായിൽവീട്ടിൽ പി.കെ സുധാകരനും, മികച്ചരീതിയിൽ നൂതന മത്സ്യകൃഷി നടപ്പിലാക്കിയ മത്സ്യകർഷകനുള്ള അവാർഡ് തൊടുപുഴ ആനച്ചാലിൽ ജോളിവർക്കിക്കും, മികച്ച അക്വാകള്ച്ചനർ പ്രമോട്ടർക്കുള്ള അവാർഡ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ നിവാസി ബി. സിദ്ദിഖിനും മികച്ചരീതിയിൽ മത്സ്യപ്രവർത്തനങ്ങള്‍ നടപ്പിലാക്കിയ തദ്ദേശസ്വയംഭരണസ്ഥാപനത്തിനുള്ള അവാർഡ് കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തിനും ലഭിക്കും.

സംസ്ഥാനതല ജേതാക്കള്ക്ക്ി പ്രശസ്തിപത്രവും ഫലകവും, 50,000/- രൂപ വീതവും  മികച്ച അക്വാകള്ച്ചേർ പ്രമോട്ടർക്ക് പ്രശസ്തിപത്രവും ഫലകവും, 20,000/- രൂപയും അവാർഡ് തുകയായി ലഭിക്കും. ജില്ലകളിൽ ഏറ്റവും മികച്ച രീതിയിൽ മത്സ്യകൃഷിനടത്തിയ 52 കർഷകർക്കും 5000/- രൂപയുടെ അവാർഡും പ്രശസ്തിപത്രവും ഫലകവും വിതരണം ചെയ്യും.

പതിനാല് ജില്ലകളിലേയും മികച്ച രീതിയിൽ മത്സ്യകൃഷിനടത്തിയ ഓരോ ഗ്രാമപഞ്ചായത്തിനും 10000 രൂപയുടെ അവാർഡും പ്രശസ്തിപത്രവും ഫലകവും നൽകും.

ദേശീയ മത്സ്യകർഷകദിനാചരണത്തിന്റെ ഭാഗമായി നാളെ (ജൂലൈ 10 ന്) കൊല്ലം സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ രാവിലെ 10.00 മണിക്ക് നടക്കുന്ന ചടങ്ങിൽ  അവാർഡുകള്‍ വിതരണം ചെയ്യും.

Please follow and like us: