ډ        കടല്‍ മത്സ്യവിഭവ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനായി 58 ഇനം മത്സ്യങ്ങളുടെ പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് ഉത്തരവിറക്കി

ډ        തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും അന്‍പതു മീറ്ററിനുളളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് കുടുംബ ഒന്നിന് 10 ലക്ഷം രൂപ അനുവദിക്കുന്ന 150 കോടി രൂപയുടെ പദ്ധതി 2017-18 വര്‍ഷം നടപ്പാക്കി വരുന്നു.

ډ        കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് പുനരധിവാസ ക്യാമ്പില്‍  വസിക്കുന്നവരും 50 മീറ്ററിനുളളില്‍ താമസിക്കുന്നവരുമായ 192 പേരെ പുനരധിവസിപ്പിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയില്‍ നിര്‍മമിച്ച കെട്ടിട സമുച്ചയം 2018 മാര്‍ച്ചില്‍ ഉത്ഘാടനം ചെയ്യും.

ډ        കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 248 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്നു.

ډ        3149 മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 62.98 കോടി

ډ        മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇന്‍ഷുറന്‍സ് ആനുകുല്യം 5 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയാക്കി.

ډ        ഭൂരഹിതരായ 800 മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 2 മുതല്‍ 3 സെന്‍റ് ഭുമി കണ്ടെത്തുന്നതിന് 48 കോടി രൂപ അനുവദിച്ചു.

ډ        1200 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ഭവന നിര്‍മ്മാണത്തിന് അനുവദിച്ചു.

ډ        മത്സ്യകൃഷിയിലൂടെയുളള മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്   ജനകീയ പങ്കാളിത്തത്തോടെ څജനകീയ മത്സ്യകൃഷി രണ്‍ണ്ടാം ഘട്ടംچ പദ്ധതിക്ക്  2017-18-ല്‍ 48 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്നു.

ډ        മത്സ്യവിത്തുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിലവിലുളള ഹാച്ചറികളുടെ നവീകരണത്തിനും പുതിയ ഹാച്ചറികള്‍ ആരംഭിക്കുന്നതിനും 37 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്നു.

ډ        നവീന കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃകാ കുളങ്ങളുടെ സജ്ജീകരണത്തിനും 5.5 കോടി പദ്ധതി നടപ്പാക്കി വരുന്നു.

ډ        തീരദേശത്ത് സാക്ഷരത ഉറപ്പാക്കാന്‍ അക്ഷരസാഗരം പദ്ധതി.

ډ        ഗിഫ്റ്റ് കൃഷി പ്രോത്സാഹനത്തിനായി 10 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട ജില്ലയിലെ പന്നിവേലിച്ചിറയിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിലും സാറ്റലൈറ്റ് ഫാമുകള്‍

ډ        മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി തുക 2700-ല്‍ നിന്നും 4500 ആക്കി  വര്‍ദ്ധിപ്പിച്ചു

ډ        തീരദേശത്തെ വിദ്യാലയങ്ങളില്‍ 40 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 20      അടുക്കള ഷെഡുകള്‍, 50 സ്കൂളുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്, 5 കേന്ദ്രങ്ങളില്‍ കളി സ്ഥലം

ډ        തദ്ദേശീയ മത്സ്യകൃഷിക്ക് പ്രത്യേക പരിഗണന, അവയുടെ കുഞ്ഞുല്പാദനത്തിന് തിരുവല്ലയില്‍ ഐരാറ്റ്, തൃശ്ശൂരില്‍ പീച്ചി, കൊല്ലത്ത് വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ പുതിയ ഹാച്ചറികള്‍

ډ        കൊല്ലം ജില്ലയിലെ കരിക്കോട് ആധുനിക മത്സ്യമാര്‍ക്കറ്റിന്  അനുമതി ലഭിച്ചു.

ډ        വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുത്തുന്നതിനും വേണ്ടി സംസ്ഥാനത്ത് ആറ് മത്സ്യോത്സവവും മത്സ്യ അദാലത്തും സംഘടിപ്പിച്ചു. ഈ പരിപാടികളില്‍ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കി. കാലങ്ങളായി കുടിശ്ശികയായിരുന്ന നിരവധി കേസ്സുകളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ അദാലത്തിലൂടെ സാധിച്ചു. മത്സ്യോത്സവത്തോടനുബന്ധിച്ച് മത്സ്യകര്‍ഷക സംഗമവും മത്സ്യത്തൊഴിലാളി കളുടെയും അവരുടെ കുട്ടികളുടെയും കലാപരിപാടികളും സംഘടിപ്പിച്ചു.

ډ        4500 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി പുനരുദ്ധരിച്ചു.

ډ        4000 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ പുനര്‍വൈദ്യുതീകരണത്തിന് 20,000 രൂപ നിരക്കില്‍ ധനസഹായം അനുവദിച്ചു.

ډ        ഹൈസ്ക്കൂളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് 2000 സൈക്കിള്‍

വിതരണം ചെയ്തു.

ډ        മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസമടക്കമുള്ള ഉന്നതവിദ്യാഭ്യാസവും ഉന്നതജോലിയും ഉറപ്പാക്കാന്‍ തീവ്രപരിശീലന പരിപാടികള്‍. 2016-17 വര്‍ഷം ഇതില്‍ പങ്കെടുക്കുന്ന 50 പേരില്‍ 11 പേര്‍ക്ക് മെഡിക്കല്‍  വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് അഡ്മിഷന്‍  ലഭിച്ചു. 2017-18 വര്‍ഷവും പത്തിലധികം പേര്‍ക്ക് അഡ്മിഷന്‍ പ്രതീക്ഷിക്കുന്നു.

ډ        2017-18 വര്‍ഷം മുതല്‍ പോസ്റ്റ് മെട്രിക്കിന് പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുവാന്‍ ഇ-ഗ്രാന്‍റ്സ് പദ്ധതി നടപ്പിലാക്കി.

ډ        തീരപ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് മുന്തിയ പരിഗണന 2017-18 വര്‍ഷം 29 കോടി രൂപ വകയിരുത്തി.

ډ        സംയോജിത മത്സ്യകൃഷിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പൊക്കാളി, കൈപ്പാട് നിലങ്ങളിലായി 600 ഹെക്ടര്‍ പ്രദേശത്ത് ഒരു നെല്ലും ഒരു മീനും പദ്ധതി.

ډ        ഉയര്‍ന്ന വളര്‍ച്ചശേഷിയുളളതും മത്സ്യകൃഷിക്ക് അനുയോജ്യവുമായ ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാര്‍മ്ഡ് തിലോപ്പിയ) ഉത്പാദിപ്പിക്കുന്നതിന് പത്തനംതിട്ടയിലെ പന്നിവേലിച്ചിറയിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിലും 2 സാറ്റലൈറ്റ് ഫാമുകള്‍ ആരംഭിക്കുന്നതിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്നു.

ډ        രാസവസ്തുക്കള്‍ ചേര്‍ത്തുളള മത്സ്യവില്‍പ്പന തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് ശക്തമായ നടപടി സ്വീകരിച്ചു. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പിന്തുണയോടെ മത്സ്യത്തിലെ രാസമാലിന്യം വേഗത്തില്‍ കണ്ടുപിടിക്കുന്ന പേപ്പര്‍ സ്ളിപ്പ് വികസിപ്പിച്ച് പരിശോധന നടത്തി വരുന്നു.

ډ        മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് പഠിപ്പിക്കുന്ന പദ്ധതി നടപ്പാക്കി.

ډ        കടലില്‍ വെച്ച് അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുവാന്‍ കൊച്ചി കപ്പല്‍ശാലയോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ ചെലവിന്‍റെ പകുതി കൊച്ചി കപ്പല്‍ശാലയും ബി.പി.സി.എല്‍-ഉം സംയുക്തമായി നിര്‍വ്വഹിക്കുവാന്‍ ധാരണയായി.

ډ        650 ഹെക്ടര്‍ പ്രദേശത്ത് മാതൃകാശുദ്ധ ജലഫാമുകള്‍ സ്ഥാപിച്ചു വരുന്നു.

ډ        ഫിഷറീസ് വകുപ്പിലും  അനുബന്ധ  ഏജന്‍സികളിലും വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ നടപടി സ്വീകരിച്ചു.

ډ        മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാമായി ഐ.എസ്.ആര്‍.ഒ.യുമായി സഹകരിച്ച് 2000 നാവിക് ഉപകരണങ്ങള്‍ മത്സ്യബന്ധനയാനങ്ങളില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു.

ډ        സമുദ്രമത്സ്യ സമ്പത്തിന്‍റെ സംരക്ഷണത്തിനും പങ്കാളിത്ത പരിപാലനത്തിനുംവേണ്ടി 1980 ലെ കേരള സമുദ്രമത്സ്യബന്ധന നിയമം സമഗ്രമായി പരിഷ്കരിച്ചു.

ډ        കടലില്‍ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മത്സ്യബന്ധന തുറമുഖങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന ശുചിത്വസാഗരം പദ്ധതിക്ക് നീണ്ടകര ഹാര്‍ബറില്‍ തുടക്കം കുറിച്ചു.

ډ        100 കോടി രൂപയുടെ തീരദേശ റോഡുകളുടെ മെച്ചപ്പെടുത്തല്‍ പ്രവൃര്‍ത്തികള്‍ നടപ്പാക്കി വരുന്നു.

ډ        ചേറ്റുവ, താലായി മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

Please follow and like us: