ډ        തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന തോട്ടണ്ടി കാഷ്യു കോര്‍പ്പറേഷനും കാപ്പക്സും സംഭരിക്കാന്‍ തുടങ്ങി.

ډ        സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യം ബാങ്കുകള്‍ക്ക് 2004-മുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന തുക ഒറ്റത്തവണയായി 80 കോടി രൂപ നല്‍കി തീര്‍പ്പാക്കി.

ډ        കേരളത്തിന് ആവശ്യമായ തോട്ടണ്ടി തടസ്സമില്ലാതെ ലഭ്യമാക്കി തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ മിനിമം 200 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിന് തോട്ടണ്ടി ഉത്പ്പാദകരമായ 15 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒരു ഡിപ്ളോമാറ്റിക് കാഷ്യു കോണ്‍ക്ളേവ് സംഘടിപ്പിച്ച് തുടര്‍ നടപടി സ്വീകരിച്ചു വരുന്നു.

ډ        കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടി തടസ്സമില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാനായും തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കുറഞ്ഞത് 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുന്നതിനുമായി മറ്റിതര സംസ്ഥാനങ്ങളില്‍ നിന്നും തോട്ടണ്ടി ഉല്പ്പാദക രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി  ചെയ്യുന്നതിനായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി څകേരള കാഷ്യു ബോര്‍ഡ്چ എന്ന പേരില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.

ډ        കശുമാവ് കൃഷി എസ്റ്റേറ്റ് അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

2018 മേയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതും, 2018 മേയ്മാസത്തോടെആരംഭിക്കുവാന്‍ കഴിയുന്നന്നതുമായ പ്രധാന പദ്ധതികള്‍

  1. മുട്ടത്തറയിലെ കെട്ടിട സമുച്ചയം

സര്‍വ്വേകള്‍ പ്രകാരം 12850 മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ ഭൂരഹിത ഭവന രഹിതരും 24454 കുടുംബങ്ങള്‍ തീരത്തു നിന്നും 50 മീറ്ററിനുള്ളില്‍താമസിക്കുന്നവരുമാണ്.  തീരത്തോട്ചേര്‍ന്ന് കടലാക്രമണ ഭീഷണിയില്‍കഴിയുന്ന മത്സ്യത്തൊഴിലാളികളെയും കടലാക്രമണത്തില്‍ ഭൂമിയുംവീടും നഷ്ടപ്പെട്ട്കഴിയുന്നവരുമായ 192 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന 24 കെട്ടിടസമുച്ചങ്ങള്‍ പൂര്‍ത്തീകരിച്ച്ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് കഴിയും.  ക്ഷീരവികസന വകുപ്പിന്‍റെമുട്ടത്തറ സീവേജ് ഫാമില്‍ നിന്നും അനുവദിച്ചുകിട്ടിയ 3.5 ഏക്കര്‍ സ്ഥലത്താണ്കെട്ടിടസമുച്ചയം പൂര്‍ത്തിയാകുന്നത്.  2 നിലകളിലായി നിര്‍മ്മിക്കുന്ന 8 വീടുകള്‍ അടങ്ങിയതാണ്ഒരുയൂണിറ്റ്.ഓരോ ഭവനത്തിന്‍റെയുംവിസ്തൃതി 512 ചതുരശ്ര അടിയാണ്.  ഇത്തരത്തിലുള്ള 24 യൂണിറ്റിന്‍റെ അടങ്കല്‍ തുക 17.93 കോടിരൂപയാണ്.  ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്റ്റ്സൊസൈറ്റിമുഖേന നിര്‍മ്മാണം നടത്തിയ ഈ സമുച്ചയം 12 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് കഴിയുന്നുഎന്നത്അഭിമാനാര്‍ഹമാണ്.  164 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് കഴിയുമാറ്ഇതേമാതൃകയില്‍കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നതിന് 1.05 ഹെക്ടര്‍വസ്തുകാരോട്വില്ലേജില്‍ഇതിനകം ഫിഷറീസ്വകുപ്പ്വാങ്ങിക്കഴിഞ്ഞു.

  1. മത്സ്യവിത്തുല്പാദനത്തില്‍സ്വയം പര്യാപ്തതകൈവരിക്കുന്നതിന് ലക്ഷ്യമിട്ട്കുളത്തൂപ്പുഴ, വെസ്റ്റ് കല്ലട, പീച്ചി, ഐരാറ്റ്എന്നിവിടങ്ങളില്‍മത്സ്യവിത്തുല്പാദകേന്ദ്രങ്ങള്‍

കൊല്ലംജില്ലയിലെകുളത്തൂപ്പുഴ, വെസ്റ്റ് കല്ലട എന്നിവിടങ്ങളിലും  പത്തനംതിട്ട ജില്ലയിലെതിരുവല്ലഐരാറ്റും, തൃശ്ശൂര്‍ജില്ലയിലെ പീച്ചിയിലുംമത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിന്‍റെഅന്തിമ ഘട്ടത്തില്‍.  ഇവ പൂര്‍ത്തിയാകുന്നതോടെ165 ലക്ഷംമത്സ്യക്കുഞ്ഞുങ്ങളെ അധികമായിഉല്പാദിപ്പിക്കുന്നതിന് കഴിയും.  പതിനഞ്ചു കോടിരൂപയാണ് ഈ ഹാച്ചറികളുടെ നിര്‍മ്മാണത്തിനായിവകയിരുത്തിയിട്ടുള്ളത്.  ഇതിനു പുറമേ പത്തനംതിട്ട പന്നിവേലിച്ചിറയിലുംതിരുവനന്തപുരംജില്ലയിലെ നെയ്യാര്‍ഡാമിലും “ഗിഫ്റ്റ്” മത്സ്യത്തിന്‍റെകുഞ്ഞുല്പാദനത്തിന് സഹായകരമായഹാച്ചറി ആര്‍. ജി. സി. എ. യുടെസാങ്കേതികസഹായത്താല്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.ഇതിനായി 10 കോടിരൂപ ആര്‍. ഐ.ഡി. എഫ്. ധനസഹായം പ്രയോജനപ്പെടുത്തുന്നു.

  1. മത്സ്യകര്‍ഷക പരിശീലന കേന്ദ്രങ്ങളുടെശൃംഖല

മത്സ്യകര്‍ഷകര്‍ക്കുംമറ്റും നേരിട്ട് പരിശീലനം ഉറപ്പാക്കുന്നതിന് കഴിയുമാറ്വിവിധ ഫാമുകളും ഹാച്ചറികളുമായിചേര്‍ന്ന് പരിശീലന കേന്ദ്രങ്ങളുടെശൃംഖല.  കൊല്ലംജില്ലയിലെആയിരംതെങ്ങ്, തിരുവനന്തപുരംജില്ലയിലെ നെയ്യാര്‍ഡാം, തൃശ്ശൂര്‍ജില്ലയിലെഅഴീക്കോട്എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍.  ആയിരംതെങ്ങ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.  നെയ്യാര്‍അഴീക്കോട്എന്നിവഅന്തിമ ഘട്ടത്തിലാണ്.മേയ്മാസത്തിനു മുമ്പായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കഴിയും.

  1. ഇടക്കൊച്ചി ഫാം പുനരുദ്ധാരണം

ആര്‍.ഐ.ഡി. എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12 കോടിരൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ഇടക്കൊച്ചി ഫാമില്‍മേയ്മാസത്തിനു മുമ്പായി മത്സ്യകൃഷിആരംഭിക്കുന്നതിന് കഴിയും.  കൂടുകളിലെമത്സ്യകൃഷിയാണ് പ്രധാനമായുംലക്ഷ്യമിടുന്നത്.

  1. ചേറ്റുവ, തലായ്മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യും.

2018 മേയ്മാസത്തോടെആരംഭിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതികള്‍

  1. തിരുവനന്തപുരംജില്ലയിലെകാരോടും, അടിമലത്തുറയിലുംമുട്ടത്തറ മോഡല്‍കെട്ടിടസമുച്ചയ നിര്‍മ്മാണം
  2. പെരിനാട്, പടപ്പക്കര, അഴിയൂര്‍സ്കൂളുകളുടെഅടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍
  3. ആലപ്പുഴ ഭവതരണി ഫിഷ് ഫാം നിര്‍മ്മാണം
Please follow and like us: