ഒരു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍

I.    മത്സ്യബന്ധന മേഖല

ډ    അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും  ഭൂമിയും വീടും ലഭ്യമാക്കും.

ډ     കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരം ജില്ലയിയിലെ മുട്ടത്തറയില്‍ 18 കോടി രൂപ ചെലവില്‍ 192 ഫ്ളാറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു.

ډ    മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യങ്ങളും ഉന്നത നിലവാരമുളള വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തന പദ്ധതികളാവിഷ്കരിച്ചു.

ډ    തീരദേശ ജനതയുടെ സാക്ഷരതാ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും കലാ സാംസ്കാരിക പരിപോഷണത്തിനും څഅക്ഷരസാഗരംچ പരിപാടി  നടപ്പിലാക്കി വരുന്നു.

ډ    അഭ്യസ്തവിദ്യരായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തൊഴില്‍ കരസ്ഥമാക്കുന്നതിന് കരിയര്‍ഗൈഡന്‍സ് പരിശീലനങ്ങള്‍ നല്‍കി വരുന്നു.

കൂടാതെ

ډ    മത്സ്യമേഖലയുടെ സമഗ്ര പുരോഗതിക്കായി നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്ത് കാലോചിതമാക്കും.

ډ    ഗുണമേډയുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തിന്‍റെ യഥാര്‍ത്ഥ വില ലഭ്യമാക്കുന്നതിനും മാര്‍ക്കറ്റിംഗില്‍ ഇടപെടാനായി നിയമനിര്‍മ്മാണം നടത്തും.

ډ    മത്സ്യക്കുഞ്ഞുല്‍പ്പാദനം  നിലവിലുള്ള 2.5 കോടിയില്‍ നിന്നും 5.1 കോടിയായി വര്‍ദ്ധിപ്പിച്ചു.

ډ    ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ മത്സ്യോത്പ്പാദനം ഇരട്ടിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ډ    അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക പത്ത് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു.

ډ    കടല്‍ സുരക്ഷയ്ക്കായി മറൈന്‍ ആംബുലന്‍സ്.

II.    കശുവണ്ടി മേഖല

ډ   നാല്‍പത് കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കി.

ډ    തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന തോട്ടണ്ടി  കാഷ്യു കോര്‍പ്പറേഷനും കാപ്പക്സും സംഭരിക്കാന്‍ തുടങ്ങി.

ډ    സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യം ബാങ്കുകള്‍ക്ക് 2004-മുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന തുക ഒറ്റത്തവണയായി 80 കോടി രൂപ നല്‍കി തീര്‍പ്പാക്കി.

ډ    സ്വകാര്യ-പൊതുമേഖല കശുവണ്ടി ഫാക്ടറികള്‍ക്ക് കശുവണ്ടി ലഭ്യമാക്കുന്നതിനും പരിപ്പ് വിപണനത്തിനും ഈ രംഗത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒരു എസ്.പി.വി./കേരള കാഷ്യുബോര്‍ഡ് എന്ന പേരിലുള്ള കമ്പനി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.

ډ    കശുവണ്ടി തൊഴിലാളികള്‍ക്ക് 2016-ലെ ബോണസ്സിനത്തില്‍ 16 കോടി രൂപയും ഗ്രാറ്റുവിറ്റിയും നല്‍കി.

ډ    കശുമാവ് കൃഷി കേരളത്തില്‍ എസ്റ്റേറ്റ് അടിസ്ഥാനത്തിലും അല്ലാതെയും  വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

===========================================================================

മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ്
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍
കശുവണ്ടി വ്യവസായ മേഖല:-

40 കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കി.

തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന തോട്ടണ്ടി കാഷ്യു കോര്‍പ്പറേഷനും കാപ്പക്സും സംഭരിക്കാന്‍ തുടങ്ങി.

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കണ്‍സോര്‍ഷ്യം ബാങ്കുകള്‍ക്ക് 2004-മുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന തുക ഒറ്റത്തവണയായി 80 കോടി രൂപ നല്‍കി തീര്‍പ്പാക്കി.
സ്വകാര്യ-പൊതുമേഖല കശുവണ്ടി ഫാക്ടറികള്‍ക്ക് കശുവണ്ടി ലഭ്യമാക്കുന്നതിനും പരിപ്പ് വില്‍ക്കുന്നതിനുമായി ഒരു എസ്.പി.വി./കേരള കാഷ്യുബോര്‍ഡ് രൂപീകരിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

കശുവണ്ടി തൊഴിലാളികള്‍ക്ക് 2016-ലെ ബോണസ്സിനത്തില്‍ 16 കോടി രൂപയും ഗ്രാറ്റുവിറ്റിയും നല്‍കി.

കശുമാവ് കൃഷി എസ്റ്റേറ്റ് അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
കേരളത്തില്‍ കശുമാവ് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.
കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്സിനും തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുകയും ഭാവി വികസനത്തിനാവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തു.

മത്സ്യബന്ധന മേഖല

മത്സ്യത്തൊഴിലാളി മേഖലയില്‍ സമ്പൂര്‍ണ്ണ ഭവനം എന്ന ലക്ഷ്യം സാക്ഷാത്- കാരത്തിനായി 2016-17 വര്‍ഷം 3149 ഗുണഭോക്താക്കള്‍ക്ക് 62.98 കോടി രൂപയുടെ ധനസഹായം നല്‍കി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും സ്വന്തമാക്കാന്‍ കഴിയുമാറ് പദ്ധതി ആവിഷ്ക്കരിച്ചു.
കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കു- ന്നതിന് 25 കോടി രൂപയുടെ പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കി.
മത്സ്യത്തൊഴിലാളികളുടെ 4500 ഭവനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് 22 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി

പഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയായ സമ്പാദ്യ സമാശ്വാസ പദ്ധതി 2700 രൂപയില്‍ നിന്നും 4500 രൂപയായി വര്‍ദ്ധിപ്പിച്ച് പദ്ധതി നടപ്പാക്കി വരുന്നു.

ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറയില്‍ 18 കോടി രൂപ ചെലവില്‍ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം ബഹു: മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

മത്സ്യ വിത്ത് ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഈ വര്‍ഷം 2.2 കോടി മത്സ്യവിത്തുകള്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിനായി നിലവിലുള്ള ഹാച്ചറികളുടെ നവീകരണത്തിനും പുതിയ ഹാച്ചറികള്‍ ആരംഭിക്കുന്നതിനും 20 കോടിയുടെ ഭരണാനുമതി നല്‍കി.

തദ്ദേശീയ മത്സ്യകൃഷി പ്രോത്സാഹനത്തിന്‍റെ ഭാഗമായി തിരുവല്ല പോളച്ചിറ-ഐരാറ്റും, തൃശ്ശൂര്‍ പീച്ചിയിലും തദ്ദേശീയ മത്സ്യകുഞ്ഞുല്പാദനത്തിന് പ്രത്യേക ഹാച്ചറികള്‍ സ്ഥാപിച്ചു.
സംസ്ഥാനത്ത് പൊതുമേഖലയില്‍ ആദ്യത്തെ മത്സ്യത്തീറ്റ നിര്‍മ്മാണ ശാല (മണിക്കൂറില്‍ ആയിരം കിലോ ഉല്പാദനശേഷി) കൊല്ലം ആയിരം തെങ്ങില്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാന്‍ കഴിയും വിധം 7200 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ച 72 കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

മുഴുവന്‍ മത്സ്യത്തൊഴിലാളി ഭവനങ്ങളിലും ശുചിത്വമുള്ള കക്കൂസ് ഉറപ്പാ- ക്കുന്നതിന് വേണ്ടി 2016-17 വര്‍ഷം ഒരു പ്രത്യേക പദ്ധതി നടപ്പാക്കി.

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണത്തിന്‍റെ ഫലമായി ഉടലെടുത്ത പാരിസ്ഥിതിക അസന്തുലിതാവസ്ഥ മൂലം തെക്ക് ഭാഗത്ത് അന്യം നിന്നു പോയ കക്കാസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനും അതിലൂടെ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന- തിനുതകുന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി.

സംസ്ഥാന മത്സ്യമായ കരിമീന്‍, ഓരുജല മത്സ്യകൃഷിക്കനുയോജ്യമായ പൂമീന്‍, തിരുത, കാളാഞ്ചി എന്നിവയുടെ കുഞ്ഞുല്പാദനത്തിന് തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് ഹാച്ചറിയില്‍ സംവിധാനമൊരുക്കി.

തീരദേശ ജനതയുടെ സാക്ഷരതാ നിരക്ക് ഉയര്‍ത്തുന്നതിന് സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ‘അക്ഷര സാഗരം’ പദ്ധതി ആദ്യഘട്ടമായി തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, ജില്ലകളില്‍ നടപ്പാക്കിവരുന്നു.

ഗുണനിലവാരം ഉറപ്പാക്കി മത്സ്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് ലക്ഷ്യമിട്ട് മത്സ്യഫെഡ് വഴി 15 ഫ്രഷ്ഫിഷ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു
മത്സ്യത്തൊഴിലാളി മേഖലയില്‍ ഉണ്ടാകുന്ന തൊഴില്‍ ജന്യവും അല്ലാത്തതുമായ രോഗങ്ങള്‍ യഥാസമയം കണ്ടെത്തി തുടര്‍ ചികിത്സയും സൗജന്യ മരുന്നും ലഭ്യമാക്കുന്നതിന് വിവിധ മത്സ്യ ഗ്രാമങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകളും പദ്ധതികളെ കുറിച്ചുള്ള വിവരം യഥാസമയം മത്സ്യതൊഴിലാളികളികളിലെത്തിക്കാന്‍ മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചു

ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി 120 ലക്ഷം രൂപ ചെലവഴിച്ച് പത്തനംതിട്ടയിലെ പമ്പ നദിയിലും ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരും കണ്ണൂരിലെ പയ്യന്നൂരിലും മത്സ്യസങ്കേതങ്ങള്‍ സ്ഥാപിച്ചു.

പഴശ്ശി, മലമ്പുഴ, കല്‍പ്പുഴ എന്നീ ജലാശയങ്ങളില്‍ മത്സ്യകൂടുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് സൈക്കിള്‍ അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലായി 2000 സൈക്കിളുകള്‍ വിതരണം ചെയ്യും.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തുടര്‍ പഠനവും ഉന്നത വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ കഴിയുമാറ് ‘ദത്തെടുക്കല്‍ പദ്ധതി’ നടപ്പാക്കും.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ കഴിയുന്നതിന് മികച്ച കോച്ചിംഗ് സെന്‍ററുകളിലൂടെ പ്രത്യേക പരിശീലനം നല്‍കി.

തീരദേശത്തെ 50 സര്‍ക്കാര്‍ സ്കൂളുകളില്‍ സ്പോര്‍ട്ട്സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും അഞ്ചു കളിസ്ഥലം നിര്‍മ്മിക്കുന്നതിനും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി, 40 സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ്സ് റൂമുകള്‍ സജ്ജമാക്കി
മാതൃകാ മത്സ്യകൃഷി ഫാമുകള്‍ക്ക് പ്രത്യേക സബ്സിഡി
മത്സ്യത്തൊഴിലാളി കടാശ്വാസമായി 612.3 ലക്ഷം രൂപ അനുവദിച്ചു.

KMFR നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യും.
കടലോരത്തെ 50 മീറ്ററിനുള്ളില്‍ കടലാക്രമണ ഭീക്ഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും തീരദേശത്ത് ബയോ ഷീല്‍ഡ് സാധ്യമാക്കുന്നതിനും ഉതകുന്ന ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വിഭാവനം ചെയ്തു വരുന്നു.

അഷ്ടമുടി ശാസ്താംകോട്ട കായലുകളുടെ ഓരത്ത് അധിവസിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ ശാക്തീകരിച്ച് ബദല്‍ ജീവനോപാദി കണ്ടെത്തുന്നതിന് സാഹചര്യം ഒരുക്കുന്ന അഷ്ടമുടി, വേമ്പനാട് ഉപജീവന പദ്ധതി നടപ്പാക്കി വരുന്നു.

ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡിന്‍റേയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ സംസ്ഥാനത്തുടനീളം ആധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യമാര്‍ക്കറ്റകള്‍ സ്ഥാപിക്കും.
തീരക്കടലിലെ മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ക്രിതൃമപ്പാരുകള്‍ തിരുവനന്തപുരം ജില്ലയിലെ തുമ്പ, പുല്ലുവിള എന്നീ മത്സ്യഗ്രമങ്ങളുടെ തീരക്കടലില്‍ സ്ഥാപിച്ചു.

2017 മേയ് മാസത്തോടെ തുടങ്ങാന്‍ സാധിക്കുന്ന പദ്ധതികള്‍
തീരദേശത്ത് സമ്പൂര്‍ണ്ണ പാര്‍പ്പിടം ലക്ഷ്യമിട്ട ുള്ള ഭവന പദ്ധതികള്‍:
മത്സ്യക്കുഞ്ഞുല്പാദനത്തില്‍ സ്വയംപര്യാപ്തത, തദ്ദേശീയ മത്സ്യകൃഷി പ്രോത്സാഹനം,
നൂതന മത്സ്യകൃഷി രീതി പ്രചരിപ്പിക്കല്‍:

തീരദേശ മേഖലയിലെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍:
ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കി മത്സ്യവിപണന കേന്ദ്രങ്ങള്‍:
തീരദേശ വിദ്യാലയങ്ങളില്‍ 40 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍:
നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ പരിഷ്കാരം:

മെയ് മാസത്തോടുകൂടി പൂർത്തിയാക്കാൻ സാധിക്കുന്ന പ്രവൃത്തികൾ

ചേറ്റുവ മത്സ്യബന്ധന തുറമുഖം (75% കേന്ദ്ര ധനസഹായ പദ്ധതി

കാസർഗോഡ് മത്സ്യബന്ധന തുറമുഖം (ആർ.കെ.വി.വൈ)
ഓട്ടുമ്പുറം കെട്ടുങ്കൽക്കടവ് പാലം മലപ്പുറം ജില്ല (നബാർഡ് പദ്ധതി)
കൊപ്പാറക്കടവ് പാലം ആലപ്പുഴ ജില്ല
പുതിയാപ്പ ഡ്രഡ്ജിംഗ് കോഴിക്കോട് ജില്ല
മെയ്­ മാസത്തിൽ ആരംഭിക്കാൻ സാധിക്കുന്ന പ്രവൃത്തികൾ
ഓപ്പറേഷൻ അനന്ത പദ്ധതിയിലുൾപ്പെടുത്തി വേളി ബ്രേക്കു­വാട്ടറിന്റെ നിർമ്മാണം
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പരവൂരിൽ 2 ടൺ ടെട്രാപോഡുപയോഗിച്ച് ഗ്രോയിന്റെ റിപ്ലെനിഷ്മെന്റ്
ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസ്, ഡിസൈൻ സെന്റർ, ക്വാളിറ്റി കൺട്രോൾ ലാബ് എന്നിവയുടെ നിർമ്മാണ‌ം

വിഴിഞ്ഞം ഗസ്റ്റ്ഹൗസിന്റ നിർമ്മാണം

കാസർഗോഡ്, ചെറുവത്തൂർ, നീണ്ടകര, മുതലപ്പൊഴി എന്നീ ഫിഷിംഗ് ഹാർബറുകളിലെ ഡ്രഡ്ജിംഗ് പ്രവൃത്തികൾ

ഫിഷറീസ് യൂണിവേഴ്സ്റ്റി (കുഫോസ്):-

സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കും

Please follow and like us: